അഗര്‍ത്തല: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ പ്രതികരണവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ആദ്യം ക്ഷേത്രത്തില്‍ പോകണമെന്നും പിന്നീട് ആശുപത്രിയില്‍ പോയി തലച്ചോര്‍ പരിശോധിപ്പിക്കണമെന്നുമാണ് മമതയോടായി ബിപ്ലബ് ട്വീറ്റ് ചെയ്തത്.

ത്രിപുരയില്‍ ബിജെപി നേടിയ ജയത്തെ മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പ് വിജയത്തോട് മമത താരതമ്യപ്പെടുത്തിയിരുന്നു. വിജയം തന്നെ ബാധിക്കുന്നില്ലെന്നും അവര്‍ പരിഹസിച്ചിരുന്നു. ഇതാണ് ബിപ്ലബ് കുമാറിനെ കടുത്ത പ്രതികരണത്തിന് പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *