ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് പത്തനംതിട്ടയിൽ

പത്തനംതിട്ട: മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയില്‍. ശരാശരിയെക്കാള്‍ കൂടുതല്‍ മഴ പത്തനംതിട്ട ജില്ലയിലാണ് ലഭിച്ചത്.

244.9 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.7 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. മുപ്പതാം തിയതി ഉച്ചകഴിഞ്ഞ് പെയ്ത മഴയുടെ കണക്കുകൂടി ചേര്‍ത്താലിത് ഇനിയും വര്‍ധിക്കും.

കോഴിക്കോട് ജില്ലയിലും ശരാശരിക്കടുത്ത് മഴ ലഭിച്ചു. ഒമ്പത് ജില്ലകളില്‍ 20 % മുതല്‍ 40 % വരെ മഴ കുറഞ്ഞു. ഇടുക്കി 61 %, മലപ്പുറം 71 %, പാലക്കാട് 74 % എന്നിങ്ങനെയാണ് മഴ കുറവ്. സംസ്ഥാനത്താകെ കഴിഞ്ഞ രണ്ടു മാസം 46 % കുറവ് മഴയാണ് ലഭിച്ചത്. ലക്ഷദ്വീപില്‍ നാല് മില്ലിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. 44.5 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് ഇത്ര മഴ പെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *