ബംഗാളിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്ക് പരാജയം. ഭവാനിപുർ മണ്ഡലത്തിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് 15,114 വോട്ടിനാണ് മമത പരാജയപ്പെട്ടത്. രണ്ടാംതവണയാണ് മമത സുവേന്ദുവിനോട് തോൽക്കുന്നത്. ഒരു വോട്ടിനെങ്കിലും താൻ ഭവാനിപുരിൽ വിജയിക്കുമെന്നായിരുന്നു മാർച്ചിൽ മമത പ്രഖ്യാപിച്ചിരുന്നത്.
ബംഗാളിലെയും അസമിലെയും മിന്നും ജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും. ആർജി കാർ മെഡിക്കൽ കോളജിൽ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിയുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബനാഥിന് പനിഹട്ടി മണ്ഡലത്തിൽ 56000 വോട്ടിന്റെ ലീഡ്

