ഹോട്ടൽ ഭക്ഷണത്തിന് തീവില; ചായയ്ക്കും ഊണിനും വില കൂട്ടി

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് പാചകവാതക വില വർദ്ധിച്ചതോടെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിനും ‘തീവില’. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നത് ഹോട്ടൽ മെനുവിനെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്.

ചായയ്ക്കും ഉച്ചയൂണിനും വില കൂടിയതോടെ സാധാരണക്കാരും വിദ്യാർത്ഥികളും വലിയ പ്രതിസന്ധിയിലായി.

വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയര്‍ന്നതോടെ ഹോട്ടല്‍ മെനുവിലും വലിയ മാറ്റം വന്നിട്ടുണ്ട്. 10 മുതല്‍ 12 രൂപയായിരുന്ന ചായയ്ക്ക് പലയിടത്തും ഇപ്പോള്‍ 15 രൂപയാണ്. ഉച്ചയൂണിനാകട്ടെ 10 മുതല്‍ 15 രൂപ വരെയാണ് വില കൂടിയത്.

അതേസമയം വിലക്കയറ്റം പിടിച്ചുനിർത്താൻ ഹോട്ടലുകൾ വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു തുടങ്ങിയിട്ടുണ്ട്. നഷ്ടം കുറയ്ക്കാനായി പ്രഭാതഭക്ഷണത്തിൽ നിന്ന് പൂരി, പുട്ട്, പയർ, പപ്പടം എന്നിവ പല ഹോട്ടലുകളും ഒഴിവാക്കി. ഉച്ചയൂണിലെ കറികളുടെ എണ്ണത്തിലും കുറവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *