കെസിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി രാഹുല്‍; ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ്

പത്താം ദിവസവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാത്ത സാഹചര്യം നിലനില്‍ക്കുന്നതിനിടെ കെ.സി.വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി. നിര്‍ണായക കൂടിക്കാഴ്ചയെ കുറിച്ച് അഭ്യൂഹങ്ങളേറുകയാണ്. ഒരു മണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടിരുന്നു.

അതേസമയം ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്നും ഹൈക്കമാന്‍ഡിന്‍റെ തീരുമാനം കാത്തിരിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവര്‍  ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റില്‍ വൈകിട്ടോടെ തിരുവന്തപുരത്തെത്തും. വി.ഡി.സതീശന്‍ കുടുംബസമേതം തിരുവനന്തപുരത്തേക്ക് രാവിലെ പുറപ്പെട്ടിട്ടുണ്ട്.  രമേശ് ചെന്നിത്തല തലസ്ഥാനത്തെ വീട്ടില്‍ തുടരുകയാണ്

അതിനിടെ ഗവര്‍ണറെ കാണാന്‍ കെപിസിസി സമയം തേടി. ഗവര്‍ണര്‍ എപ്പോള്‍ ഉണ്ടാകുമെന്നാണ് ആരാഞ്ഞത്. മുഴുവന്‍ സമയവും ഗവര്‍ണര്‍ ഉണ്ടാകുമെന്ന് മറുപടിയും ലഭിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം കോണ്‍ഗ്രസിന്‍റെ തീരുമാനം കാത്തിരിക്കുകയാണ്. നേതാക്കള്‍ വൈകിട്ട് പുറപ്പെടാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്ര വീണ്ടും വൈകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *