ഫോണുകൾ വർഷം തോറും അഡ്വാൻസ്ഡായി മാറി കൊണ്ടിരിക്കുകയാണ്. സാധാരണ കീ പാഡ് ഫോണിൽ നിന്നും ഫ്ലാഗ്ഷിപ്പ് ഫോണിലേക്ക് എത്തിയിരിക്കുന്ന കാലമാണിത്. ഫോണിനൊപ്പം തന്നെ അവയുടെ ആക്സസറീസിൻ്റെയും കച്ചവടം പൊടി പൊടിക്കുന്നു കടകളിൽ. എന്നാൽ ഇവയെ പറ്റി അധികമാരും പറയാത്ത, ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. അവ എന്താണെന്ന് പരിശോധിക്കാം. അതിലൊന്നാണ് ഫോൺ കവറുകളുടെ / കേസുകളുടെ കാലാവധി.
അറിഞ്ഞിരിക്കാൻ
ഫോണുകളെ ബാഹ്യക്ഷതങ്ങൾ, പൊടി, ചെളി എന്നിവയിൽ നിന്നെല്ലാം സംരക്ഷിക്കുന്നവയാണ് കവറുകൾ, ഫോൺ താഴെ വീണാലോ മറ്റ് അഴുക്കുകളിൽ പോയാലെ ഫോണിൻ്റെ ഇൻ്റേണൽ പാർട്ടുകൾക്ക് കാര്യമായ പ്രശ്നമില്ലാതാരിക്കാൻ ഒരു കവർ അല്ലെങ്കിൽ കേസ് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ബ്രാൻഡ്, ഫീച്ചറുകൾ എന്നിവ അനുസരിച്ച് ഇത്തരം കവറുകളുടെ വിലയിൽ മാറ്റം വരും. ഇവ മാറേണ്ട കാലാവധിയും ഇതിൻ്റെ മെറ്റീരിയലിനെ അനുസരിച്ച് വ്യത്യാസപ്പെടാം.
സിലിക്കോൺ കവറുകൾ
സിലിക്കോൺ നിർമ്മിത ഫോൺ കവറുകളാണ് എപ്പോഴും വിൽപ്പനയിൽ മുന്നിൽ. ഇവ ട്രാൻസ്പരൻ്റായ കവറാണ്. നിറം വളരെ വേഗത്തിൽ മഞ്ഞയായി മാറുന്നതാണ് പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ കൈകളിലെ ചൂട്, സൂര്യപ്രകാശം എന്നിവയാണ് ഇവയുടെ നിറം മാറാൻ കാരണം. പരമാവധി 6 മാസം വരെ ഇവ ഉപയോഗിക്കാം. അത് കഴിഞ്ഞാൽ മാറാം.
പ്ലാസ്റ്റിക്/ഹാർഡ് കെയ്‌സ്
ഇവയും സാധാരണ ഗതിയിൽ കൂടുതൽ കാണുന്നതാണ്. ഇവക്ക് അൽപ്പം കാലാവധി കൂടുതലുണ്ട് എന്നതാണ് പ്രത്യേകത. നിറം മങ്ങുന്നതോ, വിള്ളൽ വീഴുന്നതോ ആണ് പ്രധാന പ്രശ്നങ്ങൾ. ഒന്നര വർഷം വരെ ഉപയോഗിക്കാവുന്നതാണ് ഇത്തരം കവറുകൾ. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇവക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കേണ്ടതാണ് പ്രധാനപ്പെട്ട കാര്യം.
ലെതർ കവർ
ദീർഘകാലം നിലനിൽക്കുന്ന ഫോൺ കവറുകൾ എപ്പോഴും ലെതർ നിർമ്മിതമായിരിക്കും. അതുകൊണ്ട് തന്നെ ഇവക്ക് വിലയും അൽപ്പം കൂടുതലാണ്. തേയ്മാന പ്രശ്നമാണ് ലെതർ കവറുകളുടെ പ്രധാന കുഴപ്പം. പൊടി, അഴുക്ക് എന്നിവ പറ്റിപ്പിടിക്കാനും സാധ്യതയുണ്ട്. എന്നതും അറിഞ്ഞിരിക്കണം.
കവറുകൾ മാറേണ്ടത് എപ്പോഴാണ്
ഫോൺ ബോഡി കവറിൽ ലൂസായി തുടങ്ങുമ്പോൾ കവറുകളിൽ വിള്ളൽ വന്നാൽ, അഴുക്കുകൾ വൃത്തിയാക്കാൻ പറ്റാത്ത തരത്തിൽ വലുതായാൽ എല്ലാം ഇത്തരത്തിൽ കവർ മാറേണ്ട സമയമാണ്. ഇത് വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുകയും വേണം എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.

