രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്, രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കൂടിയതാണ് വില വർധനയ്ക്ക് കാരണം. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ വില വർധന നടപ്പിലാവുക.

കേരളത്തിലെ പെട്രോൾ പമ്പുകളിലും വില വർധന നിലവിൽ വന്നിട്ടുണ്ട്. പുതുക്കിയ വില അനുസരിച്ച് എറണാകുളം- 108.76, തിരുവനന്തപുരം- 110.75, കോഴിക്കോട്- 109.24 എന്നിങ്ങനെയാണ് വില നിലവാരം.

വില വർധിപ്പിച്ചതിന് പിന്നാലെ ഡൽഹിയിൽ പെട്രോളിന് വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസലിന് ലിറ്ററിന് 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരുന്നിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *