കൊച്ചി:പ്രളയത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായത് വലിയ ദുരന്തമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ. പ്രകൃതിക്ഷോഭത്തില്‍ വലിയ നാശങ്ങളാണ് ഉണ്ടായത്. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കും. കൂടാതെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം നല്‍കുമെന്നും ജെ.പി നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

പ്രളയം രൂക്ഷമായിരുന്ന ചാലക്കുടിയിലും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സന്ദര്‍ശിച്ചു. ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലാണ് കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തിയത്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും കേന്ദ്രമന്ത്രിക്കൊപ്പം ആശുപത്രി സന്ദര്‍ശിച്ചു.

വെള്ളപ്പൊക്കത്തില്‍ പത്ത് കോടി രൂപയുടെ നാശനഷ്ടമാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രിയുടെ പുനരുധാരണവുമായി ബന്ധപ്പെട്ട ഫണ്ടിന് യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും നഡ്ഡ ഉറപ്പുനല്‍കി. കേരളത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉണ്ടെന്നും കേന്ദ്രം സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *