നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ലാവ സമീര്‍ പിടിയില്‍

കാഞ്ഞങ്ങാട്: വ്യാജപാസ്‌പോര്‍ട്ട്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ തെക്കേപ്പുറത്തെ ലാവ സമീറിനെ (24)യാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഗം അറസ്റ്റു ചെയ്ത്.

രണ്ടു പാസ്‌പോര്‍ട്ട് കേസ്, ആറോളം അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സമീറെന്ന് പോലീസ് പറഞ്ഞു. സമീറിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബാവാനഗറിലെ ഒരു വീട്ടില്‍ നിന്നാണ് സമീറിനെ പോലീസ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *