ബെംഗളൂരുവിലെ കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ചൂടും മഴയും മാറിമാറി എത്തുന്നത് നഗരവാസികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. നിലവില്‍ ബെംഗളൂരു നഗരത്തില്‍ അടുത്ത നാലഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
മഴയ്‌ക്കൊപ്പം താപനില ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അടുത്തയാഴ്ച മുതല്‍ നഗരത്തില്‍ ചൂട് കുറഞ്ഞേക്കാം. എങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ബെംഗളൂരുവിലെ വരും ദിവസങ്ങളിലെ കാലാവസ്ഥ നോക്കാം.
ബെംഗളൂരുവിലെ കാലാവസ്ഥ
മെയ് 18 മുതല്‍ ബെംഗളൂരുവില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്ന് നഗരത്തില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇതോടൊപ്പം താപനില 23 ഡിഗ്രിക്കും 22 ഡിഗ്രിക്കും ഇടയില്‍ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബല്ലാരി, വിജയനഗര, ദാവന്‍ഗരെ, ചാമരാജനഗര, ചിത്രദുര്‍ഗ, തുംകുരു, മൈസൂരു, മാണ്ഡ്യ, രാമനഗര, ബെംഗളൂരു റൂറല്‍, ബെംഗളൂരു അര്‍ബന്‍, ചിക്കബല്ല എന്നിവിടങ്ങളിലാണ് സാധ്യത പ്രവചിച്ചിരുന്നത്. ഇവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ ശക്തമായ കാറ്റിനുമായിരുന്നു സാധ്യത.
ശക്തമായ മഴയും ഇടിമിന്നലും കാറ്റും നഗരത്തിലെത്തും
മെയ് 18 തിങ്കളാഴ്ചയും അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴയും ഇടിമിന്നലും കാറ്റും നഗരത്തിലെത്തും. ഇതോടൊപ്പം 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയ്ക്കും സാധ്യതയുണ്ട്. കുടക്, ചിക്കമംഗളൂരു, ഹാസന്‍, മാണ്ഡ്യ, മൈസൂരു ജില്ലകളിലാണ് തിങ്കളാഴ്ച കനത്ത മഴ പ്രവചിച്ചിരിക്കുന്നത്.
മെയ് 19ന് ചൊവ്വാഴ്ച ബെംഗളൂരുവില്‍ മഴയുണ്ടാകും. ഇന്നേദിവസവും ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പറയപ്പെടുന്നത്. മെയ് 20ന് ബുധനാഴ്ച ശക്തമായ മഴയും ഇടിമിന്നലും തുടരും. ബുധനാഴ്ചയും ശക്തമായ കാറ്റോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യതയുള്ളത്.
എല്‍ നിനോയെ തുടര്‍ന്ന് സാധാരണയായി ലഭിക്കുന്ന മഴയേക്കാള്‍ കുറഞ്ഞ അളവിലായിരിക്കും ഈ വര്‍ഷം പലയിടങ്ങളിലും കാലവര്‍ഷം
ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, തെക്കുകിഴക്കന്‍ അറേബ്യന്‍ ചില ഭാഗങ്ങളിലേക്കും, തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും, ആന്‍ഡമാന്‍ കടലിലേക്കും, നിക്കോബാര്‍ ദ്വീപുകളിലേക്കും എത്തിയതായും കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ തെക്കുകിഴക്കന്‍ അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും കാലവര്‍ഷം നീങ്ങാനാണ് സാധ്യത.
എല്‍ നിനോയെ തുടര്‍ന്ന് സാധാരണയായി ലഭിക്കുന്ന മഴയേക്കാള്‍ കുറഞ്ഞ അളവിലായിരിക്കും ഈ വര്‍ഷം പലയിടങ്ങളിലും കാലവര്‍ഷം. ജൂണ്‍ ഒന്നിന് മുമ്പ് മെയ് 26 ഓടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം. എന്നാല്‍ അത് വൈകാനും സാധ്യതയുണ്ട്. നിലവില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേനല്‍മഴ തകര്‍ക്കുകയാണ്. മഴക്കെടുതിയെ തുടര്‍ന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബെംഗളൂരുവില്‍ ഉണ്ടായ കനത്ത മഴയില്‍ ആശുപത്രി മതില്‍ തകര്‍ന്നുവീണ് നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

