തൃശൂർ: തൃശൂർ ചുവന്നമണ്ണിൽ അക്വാഡക്റ്റിന്റെ തൂണിലേക്ക് കാർ ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. വിലാസിനി, രാജലക്ഷ്മി എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ തൃശൂർ സ്വദേശിക്കളാണ്.
ഗുരുതരമായി പരിക്കേറ്റ ഷീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീജയുടെ ഭർത്താവ് ബാബുവിനും വാഹനം ഓടിച്ച ഷീജയുടെ മകൻ ശ്രീഹരിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയെന്നാണ് വിവരം.
പാലത്തിന് സമീപത്ത് എത്തുമ്പോൾ വീതി കുറയുന്നത് പോലെയാണെന്നും അതുവരെ വീതികൂടിയ റോഡിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ വീതികുറയുന്നത് മനസ്സിലാക്കാത്തെ അപകടത്തിൽപ്പെടുന്നത് നിതൃസംഭവമാണെന്ന് സമീപവാസികൾ പറഞ്ഞു.

