ഹൈദരാബാദ്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളിയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം എടുത്തതിന് ശേഷം തെലുങ്കാന ഭവനില്‍ മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് റാവു ഇത്തരം പരാമര്‍ശം നടത്തിയത്.
തെലുങ്കാനയിലെ എല്ലാ സീറ്റിലേക്കും തങ്ങള്‍ തനിച്ച് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയോട് അനുഭാവപൂര്‍വമായ സമീപനമാണ് റാവുവിന്റെ പാര്‍ട്ടിയായ ടി.ആര്‍.എസിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *