ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്‍ ആണ് ആരോഗ്യ ഗുണങ്ങളെല്ലാം നല്‍കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി അതിന്റേതായ ആരോഗ്യ ഗുണത്തോടെ ലഭിക്കണമെങ്കില്‍ പച്ചക്ക് കഴിക്കുന്നതാണ് ഉത്തമം. ചുട്ട വെളുത്തുള്ളിയും വേവിച്ച വെളുത്തുള്ളിയും കഴിക്കുമ്‌ബോള്‍ അതിലെ സ്വാഭാവികമായി ഉള്ള എണ്ണ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് .ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന രോഗമാണ് ബ്ലഡ് പ്രഷര്‍. ഇതിന് വെളുത്തുള്ളി അത്യുതത്തമമെന്ന് ആയുര്‍വേദം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *