ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ,​ കാറുകള്‍ തല്ലിപ്പൊളിച്ചു! വനിത ഉദ്യോഗസ്ഥര്‍ മടങ്ങിയ വാഹനം ചുടുകട്ടയും വടികളും ഉപയോഗിച്ച് തകര്‍ത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സിപിഎം പ്രവർത്തകർ. ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസും പ്രവർത്തകർ തർത്തു. വലിയ സംഘർഷത്തിനാണ് തിരുവനന്തപുരം സാക്ഷിയാകുന്നത്. പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപ്പെട്ട് വിട്ടയച്ചു. ഇതിനിടെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ രാവിലെ ആരംഭിച്ച ഇഡി റെയ്ഡ് പൂർത്തിയായി. കണ്ണൂരിലെ റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകി. ഇതോടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ കൂകി വിളിച്ചു.

റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറില്‍ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തടയാന്‍ ശ്രമിച്ച പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉദ്യോഗസ്ഥര്‍ വന്ന മൂന്ന് കാറുകളുടെ ഗ്ലാസും പ്രവര്‍ത്തകര്‍ തര്‍ത്തു. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. തലസ്ഥാനത്ത് പിണറായി വിജയനും ഭാര്യയും മകള്‍ വീണ വിജയനും താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വസതിയില്‍ കേന്ദ്ര സായുധ പോലീസിന്റെ (CRPF) കനത്ത സുരക്ഷാ വലയത്തില്‍ ഇഡി റെയ്ഡും വീണ വിജയനെ ചോദ്യം ചെയ്യലും ദീര്‍ഘനേരം തുടര്‍ന്നു

എട്ട് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടരോടെയായിരുന്നു ഉദ്യോഗസ്ഥര്‍ പിണറായിയുടെ തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനില്‍ നിന്നുള്ള വീട്ടില്‍നിന്ന് മടങ്ങിയത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായെത്തുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറെപാടുപ്പെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *