റെയ്ഡിൽ പിണറായിക്ക് പിന്തുണയുമായി എം കെ സ്റ്റാലിൻ

ചെന്നൈ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് സ്റ്റാലിൻ ഉന്നയിച്ചത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് പരസ്യമാക്കിയത്.

മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിൻ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.

കോൺഗ്രസ് അടക്കമുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് നേരെത്തെ ഉന്നയിച്ചിരുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും സ്റ്റാലിൻ വിമർശിച്ചു. എന്തുകൊണ്ടാണ് ബിജെപി സർക്കാർ പിണറായി വിജയനെ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഇപ്പോൾ നടക്കുന്ന ഈ റെയ്ഡിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും സ്റ്റാലിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *