തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളം ജങ്ഷനിൽനിന്ന് ചെന്നൈ എഗ്മോറിലേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ. മേയ് 31ന് രാത്രി 11.10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്പെഷൽ എക്സ്പ്രസ് (06056) അടുത്ത ദിവസം ഉച്ചക്ക് 12ന് ചെന്നൈയിലെത്തും.
ജൂൺ ഒന്നിന് ഉച്ചക്ക് 2.30ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ എക്സ്പ്രസ് (06055) അടുത്ത ദിവസം പുലർച്ചെ 4.30ന് എറണാകുളം ജങ്ഷനിലെത്തും. രണ്ട് എ.സി ടു ടയർ, മൂന്ന് എ.സി ത്രീ ടയർ, മൂന്ന് എ.സി ത്രീ ടയർ ഇകോണമി, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉൾപ്പെടുന്ന ട്രെയിനിന് ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

