തിരുവനന്തപുരം ∙ സംസ്ഥാനത്തു മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് 4 രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു.
ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നതെന്നും ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചു. അതേസമയം, ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു – ലീറ്ററിന് 6 രൂപ.
പാൽ, തൈര് വില
(പുതുക്കിയ വില, നിലവിലെ വില ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ)
∙ പാൽ
ഡബിൾ ടോൺഡ് മിൽക് (500 മില്ലി – മിൽമ സ്മാർട്)
മഞ്ഞ കവർ: 27 (25)
ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി)
നീല കവർ: 30 (28)
മിൽമ പ്രൈഡ് (500 മില്ലി– ഹോമോജനൈസ്ഡ്)
ഓറഞ്ച് കവർ: 30 (28)
മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി –ഹോമോജനൈസ്ഡ്)
പച്ച കവർ: 32 (29)
കൗ മിൽക്
(ഒരു ലീറ്റർ ബോട്ടിൽ): 75 (70)
∙ തൈര്
ക്ലാസിക് (525 ഗ്രാം): 40 (35)

