തമിഴ്‌നാട്: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തമിഴ്‌നാട് മന്ത്രിസഭ ഇന്ന് ചേരും. പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്‌തേക്കും.

വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധ്യക്ഷത വഹിക്കും. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറും. അന്തിമ തീരുമാനം ഗവര്‍ണറുടേതാത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസുകളിലെ പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഭിപ്രായം തേടേണ്ടിവരും

ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ 27 വര്‍ഷമായി വെല്ലൂര്‍, മധുര സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന നളിനി, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നീ ഏഴു പ്രതികളും പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *