ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

ബാരാമുള്ള: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് വിവരം.

പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവയ്പ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബാരാമുള്ളയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *