ന്യൂഡല്‍ഹി: കാവേരി വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അപേക്ഷയില്‍ അടുത്ത മാസം മൂന്നിന് കോടതി വാദം കേള്‍ക്കും.

നേരത്തെ കോടതിവിധി നടപ്പാക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരളം പുതുച്ചേരി എന്നിവരുമായി ജലം പങ്കുവെക്കുന്നത് സംബന്ധിത്ത് പദ്ധതി രേഖ മെയ് 3ന് തയ്യാറാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി രണ്ടാഴ്ചത്തെ അധികസമയമാണ് കേന്ദ്രം ചോദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *