തിരുവനന്തപുരം: പ്രളയ സമയത്ത് റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് ചെന്നിത്തല റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കി. ആഗസ്റ്റ് 15 മുതല്‍ നിരവധി ആളുകളാണ് രാജ്യത്തങ്ങോളമിങ്ങോളം യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഓണം, ബക്രീദ് വേള കൂടിയായിരുന്നു അത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ടിക്കറ്റ് തുക മടക്കി നല്‍കാതിരിക്കരുതെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
2018-09-13
