ഓട്ടോ–ടാക്സി നിരക്ക് പുതുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നവംബർ 12ന് പണിമുടക്കും. 11-ന് രാത്രി 12 മുതൽ 12 രാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. ട്രാൻസ്‌പോർട്ട് കമീഷണർക്ക് രേഖാമൂലം നിവേദനം നൽകിയിട്ടും അനുകൂല നടപടിയില്ലാത്തതിനെ തുടർന്നാണ് തീരുമാനം.
ട്രേഡ് യൂണിയൻ നേതാക്കൾ സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകി. ചൊവ്വാഴ്‌ച വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് സംയുക്ത സമരപ്രഖ്യാപന കൺവൻഷൻ ചേരും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് നേതാക്കൾ പറഞ്ഞു. നിരക്കുവർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ധന വിലയിലും ഇൻഷൂറൻസ് പ്രീമിയത്തിലും വർധനയുണ്ടായിട്ടും യാത്രാ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ വാദം.കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണയാണ് ഇന്ധനവി വർധിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ട് 2026ൽ അന്നത്തെ സർക്കാരിന് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തമിഴ്നാട്ടിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഓട്ടോ- ടാക്സി നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലും നിരക്ക് വർധന വേണമെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻെ ആവശ്യം.
