തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു

തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു.  ഐപിഎല്‍ കരിയറിലെ തന്റെ വേഗമേറിയ അര്‍ധസെഞ്ചറിയുമായി കോലി കുതിച്ചപ്പോള്‍ കപ്പ് ആര്‍സിബിയുടെ കൈകകളിലേക്കെത്തി.  വെങ്കിടേഷ് അയ്യരും വിരാട് കോലിയും മികച്ച തുടക്കമാണ് സമ്മാനിച്ചത്.

ജയിക്കാന്‍ 156 റണ്‍സ് വേണ്ടിയിരുന്ന ആര്‍സിബിയെ ഒരു ഘട്ടത്തില്‍പ്പോലും പ്രതിരോധത്തിലാക്കാന്‍ ഗുജറാത്തിനു സാധിച്ചില്ല. റണ്‍റേറ്റ് താഴാതെ ഇരുവരും സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. സ്കോര്‍ബോര്‍ഡ് 62 ല്‍ നില്‍ക്കെ വെങ്കിടേഷ് 32 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കല്‍ ഒരു റണ്‍സെടുത്ത് പുറത്തായി. രജത് പാട്ടീദര്‍ 15 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ അതൊന്നും വിജയത്തിലേക്കുള്ള കുതിപ്പിനു തടസമായില്ല. 18 ഓവറില്‍  5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യം മറികടന്നു. കോലി 42 പന്തുകളില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *