ഈ ദിവസങ്ങളിൽ ഇടപാടുകൾ നടക്കില്ല, ജൂണിൽ ബാങ്ക് അവധി 11 ദിവസം!

ജൂൺ മാസത്തിൽ ബാങ്കിൽ പോകാൻ പ്ലാനുണ്ടോ? രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും ഉൾപ്പെടെ ചില ദിവസങ്ങളിൽ കേരളത്തിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടർ പ്രകാരം, ഇന്ത്യയിലുടെ നീളമുള്ള ബാങ്കുകൾക്ക് ഈ മാസം ആകെ 11 അവധികളാണുള്ളത്. കൂടാതെ പ്രാദേശിക അവധികളും ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കും.

ആർബിഐയുടെ അവധി പട്ടിക പ്രകാരം, ജൂൺ 13-ാം തീയതി രണ്ടാം ശനിയാഴ്ചയായതിനാൽ രാജ്യവ്യാപകമായി ബാങ്കുകൾക്ക് അവധിയായിരിക്കും. ജൂൺ 27 നാലാം ശനിയാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല. കൂടാതെ എല്ലാ ഞായറാഴ്ചയും ബാങ്കുകൾ അടഞ്ഞുകിടക്കും. ജൂൺ 26 മുഹറം പ്രമാണിച്ചും വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓൺലൈൻ ബാങ്കിംഗ് ആശ്വാസം

ബാങ്ക് അവധിയാണെങ്കിലും പണമിടപാടുകളും മറ്റ് ഇടപാടുകളും നടത്താൻ നിങ്ങൾക്ക് ഓൺലൈൻ ബാങ്കിംഗും എടിഎമ്മുകളും ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അവധികൾ ഈ സേവനങ്ങളെ ബാധിക്കില്ല. ബാങ്ക് ബ്രാഞ്ചിൽ നേരിട്ട് പോകേണ്ടവർ തങ്ങളുടെ സംസ്ഥാനത്തെ അവധി പട്ടിക പ്രത്യേകം പരിശോധിക്കുന്നതും നല്ലതാണ്. ചെക്ക് ക്ലിയറൻസ്, പാസ്‌ബുക്ക് അപ്ഡേഷൻ, ലോൺ സംബന്ധമായ സേവനങ്ങൾ തുടങ്ങിയവ ആവശ്യമായവർ ബാങ്ക് പ്രവർത്തനദിവസം ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ബാങ്ക് മാനേജരെ കാണുകയോ നേരിട്ട് ഒപ്പിടുകയോ ചെയ്യേണ്ട എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ, മാസത്തിലെ ആദ്യത്തെ കുറച്ച് ആഴ്ചകളിൽ തന്നെ അത് പൂർത്തിയാക്കുക.

ഓഹരി വിപണി അവധി

ജൂണിൽ, ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെ ഒമ്പത് ദിവസത്തേക്ക് ഓഹരി വിപണി അടച്ചിരിക്കും. കൂടാതെ, മുഹറത്തിന് ജൂൺ 26 ന് ഓഹരി വിപണി അടച്ചിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ ജൂൺ മാസത്തിലെ ബാങ്ക് അവധി

  • ജൂൺ 7: ഞായറാഴ്ച (പ്രതിവാര അവധി)
  • ജൂൺ 13: രണ്ടാം ശനിയാഴ്ച (രാജ്യമെമ്പാടും ബാങ്കുകൾ അടച്ചിരിക്കും)
  • ജൂൺ 14: ഞായറാഴ്ച (പ്രതിവാര അവധി)
  • ജൂൺ 21: ഞായറാഴ്ച (പ്രതിവാര അവധി)
  • ജൂൺ 27: നാലാം ശനിയാഴ്ച (രാജ്യമെമ്പാടും ബാങ്കുകൾ അടച്ചിരിക്കും)
  • ജൂൺ 28: ഞായറാഴ്ച (പ്രതിവാര അവധി)

മറ്റ് പ്രാദേശിക അവധികൾ

  • ജൂൺ 17 : മഹാറാണ പ്രതാപ് ജയന്തി ദിനം പ്രമാണിച്ച് ഹരിയാനയിൽ ബാങ്ക് അവധി
  • ജൂൺ 18: ശ്രീ ഗുരു അർജുൻ ദേവ് ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പഞ്ചാബിൽ ബാങ്കുകൾ അടച്ചിരിക്കും.
  • ജൂൺ 29: സന്ത് ഗുരു കബീർ ജയന്തി ദിനത്തിൽ പഞ്ചാബ്, ഹരിയാന, ഷിംല എന്നിവിടങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് അവധിയായിരിക്കും.
  • ജൂൺ 15, 30 : വൈ.എം.എ ദിനവും റെംന നി ഉത്സവവും പ്രമാണിച്ച് ഐസ്വാൾ ഉൾപ്പെടെ മിസോറോം സംസ്ഥാനം മുഴുവൻ ബാങ്ക് അവധിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *