മാസപ്പടി കേസ്; സ്റ്റേ ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആര്‍എല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.

മുദ്രവച്ച കവറില്‍ റെയ്ഡ് വിവരങ്ങള്‍ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യപ്പെടുത്തും. അഞ്ചാമതായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി തീരുമാനിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇഡി തീരുമാനിച്ചത്.

ഇ.ഡി ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് എം.എല്‍നെ അഞ്ചുതെങ്ങിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

Leave a Reply

Your email address will not be published. Required fields are marked *