കർണാടകയിൽ ഇനി ഡി കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന ഉയർത്തിയായിരുന്നു ശിവകുമാറിന്റെ സത്യപ്രതിജ്ഞ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലുകാർജുൻ ഖാർഗെ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖരും ​ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ,​ കോൺഗ്രസ് നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി വക്താവ് കെ സി വേണുഗോപാലും ചടങ്ങിൽ പങ്കെടുത്തു. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ശിവകുമാർ മന്ത്രിസഭയിൽ മന്ത്രിമാരാകും. മുഖ്യമന്ത്രിയടക്കം 12 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായാണ് ഡി കെ ശിവകുമാർ അധികാരമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *