രജനികാന്ത് – ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം യെന്തിരന്‍ 2.0 ന്റെ ട്രെയ്‌ലര്‍ എത്തി. രജനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്സുമുള്ള ട്രെയ്‌ലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. രജനീകാന്തും ആമി ജാക്‌സനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ആണ്. രജനികാന്ത് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ എത്തുന്നത്.

ലൈക്ക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന യെന്തിരന്‍ 2.0 സംവിധാനം ചെയ്യുന്നത് ശങ്കര്‍ ആണ്. 400 കോടിയോളം മുതല്‍ മുടക്കില്‍ ചിത്രീകരിച്ചിരിക്കുന്ന യെന്തിരന്‍ 2.0 ന്റെ സൗണ്ട് ഡിസൈനിങ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. നവംബര്‍ 29 ന് യെന്തിരന്‍ 2 തീയറ്ററുകളില്‍ എത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. 450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

Leave a Reply

Your email address will not be published. Required fields are marked *