ജോർദാനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാൻ, മേഖലയിൽ വൻ ഏറ്റുമുട്ടൽ

യുഎസ് ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ. ജോർദാനിലെ യുഎസ് താവളമായ അൽ–അസ്റഖിനു നേരെയും ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്–35 ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, യുഎസോ ജോർദാനോ ആക്രമണം സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും ഇറാൻ വ്യക്തമാക്കിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അമേരിക്ക കൂടുതൽ ആക്രമണം നടത്തിയാൽ ‘അതിക്രൂരവും നിർണായകവുമായ’ പ്രതികരണം നടത്താൻ തയാറാണെന്ന് ഐആർജിസി അറിയിച്ചതായി മാധ്യമങ്ങൾ പറയുന്നു. അൽ–അസ്റഖിനു നേർക്കുള്ള ആക്രമണത്തിൽ ദീർഘദൂര മിസൈലുകൾ ആണ് ഉപയോഗിച്ചതെന്ന് ഐആർജിസി പറഞ്ഞു.

തിനിടെ തെക്കൻ ഇറാനിലെ ജാസ്ക്, സിരിക്, ക്വിഷ് ദ്വീപ് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ യുഎസ് ആക്രമണം നടത്തിയതായും ഇറാൻ സ്ഥിരീകരിച്ചു. സിരിക് ബഹ്‌മാനി ജില്ലയിലെ ഒരു ടെലികോം ടവറും രണ്ട് വാട്ടർ ടാങ്കുകളും യുഎസ് ആക്രമണത്തിൽ നശിച്ചു.

ജോർദാനിലെ യുഎസ് താവളമായ അൽ–അസ്റഖിനു നേരെയും ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്–35 ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇറാനെതിരെ ആക്രമണം വീണ്ടും തുടങ്ങി യുഎസ്. ഒമാൻ തീരത്ത് യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിന് മറുപടിയായിട്ടാണ് ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *