ഇന്ന് അർധരാത്രിയോടെ ഫിഫ ലോകകപ്പ് 2026ന് തുടക്കമാകുകയാണ്. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായിട്ടാണ് ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇന്ന് അർധരാത്രി 12.30ന് ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് 2026 ഫുട്ബോൾ ലോകകപ്പിന് തുടക്കമാകുക. സീ എൻ്റെർടെയ്മെൻ്റിൻ്റെ സ്പോർട്സ് ചാനലായ യുണൈറ്റ് സ്പോർട്സിലൂടെയാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്. സീയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെ മത്സരങ്ങൾ ഓൺലൈനായി സ്ടീം ചെയ്യുന്നുണ്ട്.
ആരുമെടുക്കാനില്ലായിരുന്ന ഫിഫ ലോകകപ്പ് സംപ്രേഷണവകാശം അവസാന നിമിഷത്തിലാണ് സീ എൻ്റെർടെയ്മെൻ്റ് സ്വന്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 60 മില്യൺ യുഎസ് ഡോളറിനാണ് സീ ഗ്രൂപ്പ് ഫിഫയുടെ സംപ്രേഷണവകാശം സ്വന്തമാക്കിയത്. 2030 ലോകകപ്പിൻ്റെ സംപ്രേഷണവകാശവും ഉൾപ്പെടുന്നു. യുണൈറ്റ്8 സ്പോർട്സ് ചാനലിന് പുറമെ സീ എൻ്റെർടയ്മെൻ്റിൻ്റെ മലയാളം സീ കേരളം ചാനലിൽ ലോകകപ്പ് മത്സരങ്ങൾ മലയാളം കമൻ്ററിയിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഇനി ലോകകപ്പ് മത്സരം സീ5ലൂടെ കാണാണമെങ്കിൽ ഉപയോക്താക്കൾ കുറഞ്ഞപക്ഷം 799 രൂപയുടെ മൂന്ന് മാസത്തെ പ്ലാൻ എങ്കിലും സ്വന്തമാക്കാണം. എന്നാൽ ഈ ഫിഫ ലോകകപ്പ് മത്സരങ്ങൾ ഡിഡി സ്പോർ്ട്സിൽ സൗജന്യമായി കാണാൻ സാധിക്കും.
ഡിഡി സ്പോർട്സിൽ എല്ലാവർക്കും ലോകകപ്പ് കാണാമോ?
ഡിഡി സ്പോർട്സ് ചാനലിൽ സൗജന്യമായി ലോകകപ്പ് കാണാൻ സാധിക്കുമെങ്കിലും അത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകില്ല. ഡിഡി സ്പോർട്സ് കഴിഞ്ഞ ദിവസം പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പ്രകാരം ഡിഡി ഫ്രീ ഡിഷ് ഉള്ളവർക്കാണ് ലോകകപ്പ് മത്സരം ഡിഡി സ്പോർട്സ് വഴി സൗജന്യമായി കാണാൻ സാധിക്കുന്നത്. ഇക്കാര്യം ഡിഡി സ്പോർട്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസാർ ഭാരതിയുടെ ഡിഷ് സേവനമാണ് ഡിഡി ഫ്രീ ഡിഷ്. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമായി മൂന്ന് ഇടങ്ങളിൽ മാത്രമാണ് ഡിഡി ഫ്രീ ഡിഷിൻ്റെ വിതരണക്കാരുള്ളത്.
ഫിഫ ലോകകപ്പ് മത്സരം സംപ്രേഷണം അറിയിച്ചുകൊണ്ടുള്ള ഡിഡി സ്പോർട്സിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്
അങ്ങനെ വരുമ്പോൾ കേരള വിഷൻ, ഏഷ്യനെറ്റ് കേബിൾ, ടാറ്റ സ്കൈ, എയർടെൽ ടിവി തുടങ്ങിയുള്ള സേവനദാതക്കൾ വഴി ടെലിവിഷൻ സേവനം ലഭിക്കുന്നവർക്ക് ഡിഡി സ്പോർട്സ് വഴി ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കില്ല. അല്ലാത്തപക്ഷം യുണൈറ്റ്8 സ്പോർട്സിൻ്റെ സബ്സ്ക്രിപ്ഷൻ നേടിയാൽ ഡിഡി സ്പോർട്സിൽ ഈ സേവനം ലഭിക്കുന്നതാണ്. ഇത്തരത്തിലായിരുന്നു കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിലും ഡിഡി സപ്ർട്സിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നത്. അങ്ങനെയാണെങ്കിൽ യുണൈറ്റ്8 സ്പോർട്സിൻ്റെ സബ്സ്ക്രിപ്ഷൻ നേടിയാൽ പിന്നെ എന്തിന് ഡിഡി സ്പോർട്സിൽ ലോകകപ്പ് മത്സരങ്ങൾ കാണണം!
വിവിധ കേബിൾ നെറ്റ്വർക്കിലെ യുണൈറ്റ്8 സ്പോർട്സ് ചാനലിൻ്റെ നമ്പർ
- കേരള വിഷൻ – യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 769, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 862, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-770, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 864
- ഏഷ്യനെറ്റ് കേബിൾ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 306, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 812, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-305, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 816
- ഡിഷ് ടിവി- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 632, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 631, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-634, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 633
- എയർടെൽ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 256, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-169
- സൺ ഡയറക്ട്- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 506, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-509

