തൃശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ച തൃശൂരിലെ ബിജെപി നേതാവിനെതിരേ കേസ്. ബിജെപി തൃശൂർ സൗത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരേയാണ് വധശ്രമത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ വൈകി വന്നതിനാണ് ശ്രീകുമാർ ഭാര്യയെ മർദിച്ചതെന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. മർദനമേറ്റ ഭാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിനും വധശ്രമത്തിനും ഉൾപ്പെടെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

