വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. ജാമ്യ ഹർജി തള്ളി. 20 നു വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഉറവിടം കണ്ടെത്തിയിട്ടില്ല, ജിതിൻ ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചത് എന്നതിന് തെളിവില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതി തെളിവുകൾ നശിപ്പിച്ചെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം, പ്രോസിക്യൂഷൻ ആരോപണങ്ങൾ പ്രതിഭാഗം നിഷേധിച്ചു. വിവാദ സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കരനാണെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും, സ്ക്രീൻഷോട്ടിന്റെ ഉറവിടം അന്വേഷണ സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *