നടനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി രാമചന്ദ്രന്റെ ജീവിതം വീണ്ടും സിനിമയാക്കുന്നു. എ. ബാലകൃഷ്ണന്‍ ഒരുക്കുന്ന ഈ ചിത്രത്തിന് എം.ജി.ആര്‍ എ ഫിലിം ഓണ്‍ മക്കള്‍ തിലകം എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ പുറത്ത് വിട്ടിട്ടുണ്ട്.

പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ സതീഷ് കുമാര്‍ ആണ് എം.ജി.ആര്‍ ആയി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. ഒരുപാട് ആളുകള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് സതീഷിനെ തിരഞ്ഞെടുത്തത്. എം.ജി.ആറിന്റെ സമകാലികരും സുഹൃത്തുക്കളുമായ കരുണാനിധിയെയും ജയലളിതയെയും അവതരിപ്പിക്കാനുള്ള അഭിനേതാക്കളെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ചെമ്പൂര്‍ ജയരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എം.ജി.ആര്‍ കരുണാനിധി ജയലളിത ത്രയങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നേരത്തേ മണിരത്‌നം ഇരുവര്‍ എന്ന ചിത്രം ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍, പ്രകാശ് രാജ്. ഐശ്വര്യ റായ് എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *