കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മരുമകൻ പൊലീസ് പിടിയിലായി. കുണ്ടറ സ്വദേശിയായ 39-കാരൻ ഷാനാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ അമ്മായിയമ്മ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് കുണ്ടറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൊട്ടിലിൽ കെട്ടിയിട്ട ശേഷം പ്രതി തന്നെ ക്രൂരമായി മർദ്ദിക്കുകയും പ്രകൃതിവിരുദ്ധമായ രീതിയിൽ പോലും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഭാര്യാമാതാവിന്റെ പരാതിയിൽ പറയുന്നത്.
കുടുംബവഴക്കും തുടർന്നുള്ള ക്രൂരതയും
പ്രതിയായ ഷാന്റെ ഭാര്യ നിലവിൽ സൗദി അറേബ്യയിലാണ്. കഴിഞ്ഞ ദിവസം വീട്ടുപടിയ്ക്കൽ ഒരു ഗർഭനിരോധന ഉറ കിടക്കുന്നത് കണ്ട് ഭാര്യാമാതാവ് ഈ വിവരം ഗൾഫിലുള്ള മകളെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന്, താൻ നാട്ടിലില്ലാത്ത സമയത്ത് വീട്ടിൽ എന്തിനാണ് ഗർഭനിരോധന ഉറ എന്ന് ചോദിച്ച് ഗൾഫിലുള്ള യുവതി ഭർത്താവ് ഷാനുമായി ഫോണിലൂടെ വലിയ രീതിയിൽ വഴക്കിട്ടു.
ഭാര്യയുമായുണ്ടായ ഈ തർക്കത്തിന് കാരണം ഭാര്യാമാതാവാണെന്ന് ആരോപിച്ചാണ് പ്രതി ഇവർക്ക് നേരെ തിരിഞ്ഞത്. ഇതിന്റെ പ്രതികാരമെന്നോണമാണ് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ഇയാൾ അമ്മായിയമ്മയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്.
ജൂണ്‍ 23 ന് ലഭിച്ച പരാതിയില്‍ അന്നു തന്നെ ഷാനെ അറസ്റ്റ് ചെയ്തു റിമാന്‍ഡു ചെയ്യുകയായിരുന്നു. എറെക്കാലമായി അമ്മായിയമ്മയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു ഷാനിന്‍റെ താമസം.

