മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു.മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 31 ന് വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി തെന്നി വീണ് ഗേറ്റിന്റെ കമ്പിയിലേക്ക് വീഴുന്നത്.

ഗേറ്റിന്റെ കഷ്ണം കഴുത്തിൽ തറച്ച നിലയിലായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചത്. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചു മാറ്റിയത്. 16 കാരന്റെ കഴുത്തിലാണ് ഗേറ്റിന്റെ കമ്പി തുളച്ചു കയറിയത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *