20 ക്ഷേത്രങ്ങളിൽനിന്ന് സ്വർണമടക്കം നഷ്ടമായി; വിശദീകരണം തേടി ഹൈകോടതി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നെയ്യാറ്റിൻകര ഗ്രൂപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽനിന്ന് സ്വർണമടക്കം വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി ഹൈകോടതിയിൽ ഹരജി. തിരുവാഭരണം കമീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശി എ.എസ്. അഖിലാണ് ഹരജി നൽകിയത്.

പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി. വിഷയത്തിൽ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും വിശദീകരണം തേടി. 20 ക്ഷേത്രങ്ങളിൽനിന്ന് സ്വർണം, വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ഹരജിയിൽ പറയുന്നു. തിരുവാഭരണം കമീഷണർ പൊലീസിൽ വിവരം നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണത്തിനോ തയാറായില്ലെന്നും ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *