ടോൾ പ്ലാസ ജീവനക്കാരനെ കാറിടിപ്പിക്കാൻ ശ്രമം; ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്
ടോ​ൾ പ്ലാ​സ​യി​ൽ ടോ​ൾ ന​ൽ​കാ​തെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​റ് ത​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​നെ ബോ​ണ​റ്റി​ലാ​ക്കി കാ​റ് ഓ​ടി​ക്കു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യം

പന്തീരാങ്കാവ്: ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ കാറിന്‍റെ ബോണറ്റിൽ കുടുങ്ങിയ ജിവനക്കാരനെയും വഹിച്ച് അപകടകരമായി വാഹനമോടിച്ച ഉടമക്കെതിരെ വധശ്രമത്തിന് കേസ്. കണ്ണാടിക്കൽ സ്വദേശി ഫഹീം മുഹമ്മദിനെതിരെ (23)യാണ് പന്തീരാങ്കാവ് പൊലിസ് കേസെടുത്തത്. കാറ് പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ചയാണ് ടോള്‍ നൽകാതെ പോയ കാറ് തടയാൻ ശ്രമിച്ച ജിവനക്കാരനെ ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു.

കാറിന്‍റെ ബോണറ്റിൽ കുടുങ്ങിയ ജീവനക്കാരനെയും വഹിച്ച് 50 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് കാറ് നിർത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ടോൾ ജീവനക്കാരനായ ഇരിങ്ങല്ലൂർ സ്വദേശി മമ്മിളിത്തടത്തിൽ മേത്തൽ ജിതേഷിനാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാർ എത്തിയതോടെ കാറ് നിർത്തി കാറിലുണ്ടായിരുന്നവർ മറ്റ് ജിവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *