എയർ ഡ്രൈ ക്ലേ വർക്ക്‌ഷോപ്പ് കോഴിക്കോട് – ജൂലൈ 3 മുതൽ

കലാസ്നേഹികൾക്കും ക്രാഫ്റ്റ് നിർമാണത്തിൽ താൽപ്പര്യമുള്ളവർക്കുമായി കോഴിക്കോട് മൂന്ന് ദിവസത്തെ എയർ ഡ്രൈ ക്ലേ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 03, 04, 05 തീയതികളിൽ വൈകിട്ട് 4.00 മുതൽ 7.00 വരെ നടക്കുന്ന വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് എയർ ഡ്രൈ ക്ലേ ഉപയോഗിച്ച് വിവിധ ഹാൻഡ്‌മേഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം നൽകും.

നിഫ്റ്റ് ഡിസൈൻ വിദ്യാർത്ഥിനിയായ ദിയ വിനോദ് നയിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ക്ലേ ഫിഗറീനുകൾ, ഫ്രിഡ്ജ് മാഗ്നറ്റുകൾ, കീചെയിനുകൾ, ചാർമുകൾ എന്നിവ നിർമിക്കുന്നതിൽ പ്രായോഗിക പരിശീലനം ലഭിക്കും. ആവശ്യമായ മെറ്റീരിയൽ കിറ്റ് സംഘാടകർ നൽകുന്നതാണ്.

വർക്ക്‌ഷോപ്പ് നടക്കുന്നത് ഹിലൈറ്റ് ബിസിനസ് പാർക്ക്, ടവർ 01, ആറാം നില, കോഴിക്കോട്. പങ്കെടുക്കുന്നതിനുള്ള ഫീസ് ₹3000 ആണ്.പരിമിത സീറ്റുകൾ മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
📞 9061684841

Leave a Reply

Your email address will not be published. Required fields are marked *