സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ടെനന് വൈദ്യുതി ബോര്‍ഡ്.

കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവര്‍പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകരാറിലായി.

ഇവ പുനര്‍നിര്‍മിച്ച് ഉല്‍പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ അനിവാര്യ സാഹചര്യങ്ങള്‍ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ എകദേശം 700 മെഗാവാട്ടിലധികം കുറവിലേക്ക് നയിച്ചതാണ് വൈദ്യുതി നിയന്ത്രണമുണ്ടാകാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *