കാസര്‍ഗോഡ്: യുഡിഎഫ് ജില്ലാതല നേതൃത്വ കണ്‍വന്‍ഷന് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപിച്ചിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കണ്‍വെന്‍ഷന്‍.

കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പികെ കുഞ്ഞാലിക്കുട്ടി, കെഎം മാണി, കെപിഎ മജീദ്, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *