ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ 20ന് വൈകിട്ട് റോക്ക്‌ലാന്‍ഡിലെ സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ വച്ച് ക്ഷണിക്കപ്പെട്ട മലയാളികളുമായി ചര്‍ച്ച നടത്തും. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച് അദ്ദേഹം വിവരിക്കും. മലയാളികളില്‍ സഹായം അദ്ദേഹം അഭ്യര്‍ത്ഥിക്കും. ധനസമാഹരണം ഏകോപിപ്പിക്കാന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ അയയ്ക്കാനും ആലോചിക്കുന്നു. ഫൊക്കാന ഫോമ വേള്‍ഡ് മലയാളീ വിവിധ മത സമുദായ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
2018-09-15
