ചാവക്കാട്: കടന്നല്‍കുത്തേറ്റ് രണ്ടുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. ഇരട്ടപ്പുഴ കരിമ്പാച്ചന്‍ അര്‍ജുനന്‍ (55) മകന്‍ അനീഷ് (29) അനീഷിന്റെ ഭാര്യ സോണിയ (21) മകള്‍ ധര്‍ഷ (2) ആലുങ്ങല്‍ ബാലന്റെ മകന്‍ ഷിബു (39)എന്നിവര്‍ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
വീടിന്റെ ടെറസില്‍ ഇട്ടിരുന്ന മേശക്കുതാഴെ കൂടുകൂട്ടിയ കടന്നല്‍കൂട്ടമാണ് താഴെ വീടിനുള്ളിലേക്ക് പറന്നെത്തി കുത്തിയത്. കടന്നല്‍കൂട് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
