ബംഗളൂരു- കോഴിക്കോട് ഫ്ലൈ ബസ് സർവിസുമായി കർണാടക ആര്‍.ടി.സി

ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് കര്‍ണാടക ആര്‍.ടി.സിയുടെ ഫ്ലൈ ബസ് സര്‍വിസ് വെള്ളിയാഴ്ച ആരംഭിക്കും. രാത്രി 10.45 ന് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം 07.15 ന് കോഴിക്കോട് എത്തും. 1550 രൂപയാണ് ടിക്കറ്റ് നിരക്ക്. 10.50 ന് ടെര്‍മിനലില്‍ നിന്നും യാത്ര പുറപ്പെട്ട് മൈസൂരുവില്‍ 02.45 ന് എത്തും.

ഹുന്‍സൂര്‍: 03:30, ഗോണിക്കുപ്പ: 04:15, കുട്ട: 04:50, മാനന്തവാടി: 05:20, കല്‍പ്പറ്റ: 06:05, താമരശ്ശേരി: 06:30, കോഴിക്കോട്: 07:15 എന്നിങ്ങനെയാണ് സമയക്രമം. നയന്ദനഹള്ളി, മൈസൂരു, ഹുന്‍സൂർ, ഗോണിക്കുപ്പ, പൊന്നമ്പേട്ട്, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍. വൈകീട്ട് 07:30 ന് കോഴിക്കോട്നിന്നും പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 05:15 ന് ബംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *