പവർകട്ട് കാരണം ഓക്സിജൻ മുടങ്ങി രോഗി ശ്വാസം കിട്ടാതെ മരിച്ചു; ഇൻവെർട്ടർ വാങ്ങാമായിരുന്നില്ലേയെന്ന് കെ.എസ്.ഇ.ബിയുടെ ചോദ്യം

 പവർകട്ടിനെ തുടർന്ന് ഓക്സിജൻ മുടങ്ങി രോഗി ശ്വാസം കിട്ടാതെ മരിച്ചു. ചിത്ര അഭയ് എന്ന ആരോഗ്യ പ്രവർത്തക ഫേസ്ബുക്കിലൂടെയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. അർദ്ധരാത്രിയോടെ ഉണ്ടായ പവർകട്ടിനെ തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലക്കുകയും ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായ വയോധികൻ മരിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ നിന്നും ഡിസ്റ്റാർജ് ചെയ്ത് വീട്ടിലെത്തിയ വയോധികന് ഓക്സിജൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാർ രാത്രിയിലുണ്ടായ പവർകട്ട് കാരണം ഓക്സിജന്‍റെ വിതരണം മുടങ്ങി. വീട്ടുകാർ ഉടൻ തന്നെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശം പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നതുകൊണ്ട് വീട്ടിൽ ഇൻവെർട്ടർ വാങ്ങി വെച്ചില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം.

പവർകട്ട് കഴിഞ്ഞപ്പോൾ ഓക്സിജൻ കോൺസെൻട്രേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. രാവിലെ ആറുമണിയോടെ വയോധികൻ മരിച്ചതായും ചിത്ര അഭയ് പറയുന്നു. എല്ലാവർക്കും ഒരുപേലെ ഇൻവെർട്ടർ വാങ്ങാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടാവില്ലെന്ന് ചിത്ര അഭയ് തന്‍റെ പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *