ഡി പോളും ഗോണ്‍സാലസും ആദ്യ ഇലവനില്‍, മൂന്ന് മാറ്റങ്ങളുമായി അര്‍ജന്റീന; സെമി ലൈനപ്പ് നിലനിര്‍ത്തി സ്‌പെയിന്‍

ഫൈനലിന് മുന്നോടിയായി നടക്കുന്ന കലാപരിപാടികൾക്ക് തുടക്കമായി

സ്‌പെയിന്‍- അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് സ്റ്റാര്‍ട്ടിംഗ് ഇലവനുകള്‍ പ്രഖ്യാപിച്ച് ടീമുകള്‍. സെമിയില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. പരേഡസ്, നൗഹല്‍ മൊളീന എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ ഇടമില്ല. റോഡ്രിഗോ ഡി പോള്‍, നിക്കോ ഗോണ്‍സാലസും ടീമില്‍ ഇടം നേടി. പ്രതിരോധ നിര താരം ഗബ്രിയേല്‍ മോണ്ഡിയാലും ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, സെമിയില്‍ ഫ്രാന്‍സിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് സ്‌പെയിന്‍ ഫൈനലിലും കളത്തിലിറക്കിയിരിക്കുന്നത്.

തോല്‍വി അറിയാതെയാണ് രണ്ട് ടീമുകളും ഫൈനലിന് യോഗ്യത നേടിയത്. സ്‌പെയിന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കാബോ വെര്‍ദയോട് സമനില വഴങ്ങിയത് മാത്രമാണ് ജയം ലഭിക്കാത്ത ഒരേയൊരു സാഹചര്യം. എന്നാല്‍ ശക്തമായ പോരാട്ടങ്ങളേ അതിജീവിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കലാശപ്പോരിനെത്തിയത്. പിന്നിലാവുകയും തോല്‍വി ഉറപ്പിക്കുകയും ചെയ്ത മത്സരങ്ങളില്‍ പോലും അവിശ്വസനീയമായ തിരിച്ചുവരവാണ് മെസ്സിയും സംഘവും നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *