കോഴിക്കോട്: കേരളത്തെ വീണ്ടെടുക്കുന്നതിനായി ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പതിനഞ്ചു കോടി രൂപ കവിഞ്ഞു. 11 മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ നാലാം ദിവസത്തെ കണക്കാണിത്.
വടകര 72,42,850 രൂപ, കുറ്റ്യാടി 84,94,290 രൂപ, ഫറോക്ക് 1,39,61,650 രൂപ, കോഴിക്കോട് 2,69,38,150 രൂപ, താമരശേരി 28,86,163 രൂപ, മുക്കം 64,96,870 രൂപ, കലക്ടറേറ്റ് 8,89,23,667 രൂപ എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച തുക. ആകെ ലഭിച്ചത് 15,49,43,640 രൂപ. ദുരന്തം നേരിട്ട ജനത ജനകീയ കൂട്ടായ്മയിലൂടെ ആത്മവിശ്വാസവും, പ്രചോദനവും നേടിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ജില്ലയില്‍നിന്നും ലഭിക്കുന്ന മികച്ച പ്രതികരണമെന്ന് കലക്ടര്‍ യു വി ജോസ് പറഞ്ഞു.
2018-09-15
