തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ചോദിക്കാന്‍ നാണമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകനോട് മോഹന്‍ലാല്‍. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാലിനെ കലിപ്പിലാക്കിയത്.

നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍ എന്നാണ് ദേഷ്യത്തോടെ മോഹന്‍ലാല്‍ ചോദിച്ചത്. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇതാണോ ചോദിക്കുന്നത്. ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബഌ (പ്രളയം) നടക്കുമ്പോള്‍ അത് (കന്യാസ്ത്രീകളുടെ സമരം) പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം എന്നും മോഹന്‍ലാല്‍ ചോദിച്ചു.

മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകരും അമ്പരന്നു. ചോദ്യം ചോദിച്ചയാള്‍ ഏത് മാധ്യമ സ്ഥാപാനത്തിന്റേതാണെന്ന് അറിഞ്ഞപ്പോള്‍ ‘ആ അതാണ്’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം നല്‍കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി ചേര്‍ന്നാണ് മോഹന്‍ലാല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്നത്

Leave a Reply

Your email address will not be published. Required fields are marked *