അനാവശ്യ മതപരമായ പരാമർശം ,നീറ്റ് സമരപ്പന്തലിൽ ഇസ്രായേൽ വിരുദ്ധ പരാമർശവും! വയനാട്ടുകാരൻ അലി അംജതിന്റെ പ്രസ്താവനയിൽ തലവേദനയോടെ കോക്രോച്ച് സമരസമിതി; സമരക്കാരുടെ യഥാര്‍ഥ ലക്ഷ്യം ഭരണം അട്ടിമറിക്കലാണെന്ന ആരോപണം ശക്തമാകുന്നു !

‘ലോകാവസാനത്തിന്റെ അടയാളം എന്ന് ഖുര്‍ആനില്‍ പറയും പോലെയാണ് സി.ജെ.പിയെ കാണുന്നത് വയനാട്ടുകാരനായ അലി അംജദ് ഖാന്‍; ധര്‍മ്മേന്ദ്ര പ്രധാന്‍ മാത്രമല്ല, നരേന്ദ്ര മോദിയും രാജിവെക്കണം’; സമരക്കാരെ പ്രതിരോധത്തിലാക്കി യുവാവിന്റെ പ്രതികരണം ; സമരക്കാരുടെ യഥാര്‍ഥ ലക്ഷ്യം ഭരണം അട്ടിമറിക്കലാണെന്ന ആരോപണം ശക്തമാകുന്നു !

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിൽ സമരസമിതിയെയും നേതാക്കളെയും ഒരുപോലെ വെട്ടിലാക്കി സമരപ്പന്തലിൽ നിന്നുള്ള മലയാളി യുവാവിന്റെ പ്രതികരണം. വയനാട് സ്വദേശിയായ അലി അംജദ് ഖാൻ എന്ന യുവാവാണ് സമരവേദിയിൽ വെച്ച് രൂക്ഷമായ രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയത്.

ഡൽഹിയിലെ സമരപ്പന്തലിൽ മാധ്യമങ്ങളോട് സംസാരിക്കവെ താൻ വയനാട് സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ ശേഷമായിരുന്നു യുവാവ് വൈകാരികമായി പ്രതികരിച്ചത്.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) നേതൃത്വത്തില്‍ നടക്കുന്ന സമരത്തെയും നിലവിലെ പ്രതിസന്ധികളെയും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ലോകാവസാനത്തിന്റെ അടയാളങ്ങളോടാണ് വയനാട് സ്വദേശിയായ അലി അംജദ് ഖാന്‍ സാദൃശ്യപ്പെടുത്തിയത്. താന്‍ മെസ്സയ്യയോ (രക്ഷിതാവോ) മഹ്ദിയോ ആണെന്ന് തോന്നാറുണ്ടെന്ന വിചിത്ര വാദവും യുവാവ് ഉന്നയിച്ചു. മതവിഷയവുമായി ചേര്‍ത്തുള്ള ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇസ്ലാം മതവിശ്വാസിയെന്ന നിലയില്‍, ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന ലോകാവസാനത്തിന്റെ സൂചനയായിട്ടാണ് താന്‍ സി.ജെ.പിയുടെ പ്രക്ഷോഭത്തെയും ഇപ്പോഴത്തെ സാഹചര്യങ്ങളെയും കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ആളെന്ന നിലയില്‍, ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ ഒന്നായ ‘ദാബത്തുല്‍ അര്‍ദ്’ (പ്രാണികളെയോ പ്രകൃതിയിലെ ജീവികളെയോ കുറിക്കുന്ന സങ്കല്‍പ്പം) എന്ന ആശയവുമായി സി.ജെ.പിയുടെ പ്രക്ഷോഭത്തിന് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് യുവാവ് അഭിപ്രായപ്പെട്ടു. ‘ഒരു തീവ്ര ഇസ്ലാം മതവിശ്വാസി എന്ന നിലയില്‍ ലോകാവസാനത്തിന്റെ സൂചനയായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇന്ന് പലരും തങ്ങളാണ് മഹ്ദി അല്ലെങ്കില്‍ ഈസ എന്ന് അവകാശപ്പെടാറുണ്ട്. എനിക്കും ഞാന്‍ തന്നെയാണ് മഹ്ദിയെന്നും മെസ്സയ്യയെന്നും തോന്നാറുണ്ട്.-അലി അംജദ് ഖാന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ മാത്രം കേന്ദ്രീകരിച്ച് സമരം നടത്തുന്നതില്‍ കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭരണനേതൃത്വവും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളെ ഭയപ്പെടുത്തി നിർത്തുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്നും, ഇസ്രായേലുമായി തുടരുന്ന നയതന്ത്ര ബന്ധമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയെന്നും ഇയാൾ ആരോപിച്ചു. ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും, ഇസ്രായേലുമായി കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ബന്ധമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നയതന്ത്ര വീഴ്ചയെന്നും യുവാവ് ആരോപിച്ചു.

എന്നാല്‍, സാങ്കേതികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് അനാവശ്യമായ മതപരമായ നിരീക്ഷണങ്ങളും അവകാശവാദങ്ങളും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഇയാളുടെ പ്രതികരണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സമരക്കാരുടെ യഥാര്‍ഥ ലക്ഷ്യം ഭരണം അട്ടിമറിക്കലാണെന്ന ആരോപണം ശക്തമാക്കിയാണ് ഇവര്‍ രംഗത്തുവന്നിരിക്കുന്നത്. അംജതിന്റെ പ്രതികരണം വിഷയത്തെ രാഷ്ട്രീയ എതിരാളികള്‍ തിരിച്ചുപിടിക്കുമോ എന്ന ആശങ്കയിലാണ് സമരസമിതി. സമരത്തെ അനുകൂലിക്കുന്ന പലരും യുവാവിന്റെ പ്രതികരണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *