കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പള്ളിപ്രം കരിക്കിന്‍ കണ്ടി ചിറയില്‍ ബസ് കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. തുടര്‍ന്ന് അക്രമി സംഘം ബസ് അടിച്ചു തകര്‍ത്തു. പരിക്കേറ്റ കണ്ടക്ടര്‍ കണ്ണൂര്‍ സ്വദേശിയാണ്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബസില്‍ കയറിയ വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും കണ്ടക്ടറോട് ചോദിക്കാന്‍ ചെല്ലുകയും, തുടര്‍ന്ന് സംഭവം വഷളാവുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കണ്ടക്ടര്‍ പീഡിപ്പിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി നാട്ടില്‍ പടരുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *