കൊച്ചി: ഐഎസ്എല്‍ വമ്ബന്മാരായ കേരളാ ബ്ലാസ്‌റ്റേര്‍സിനെ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബ്ലാസ്റ്റേര്‍സിന്റെ 80 ശതമാനം ഓഹരി ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ്പിന്റേതും 20 ശതമാനം ഓഹരി സച്ചിന്‍ ടെണ്ടുല്‍ക്കറുടേതുമാണ്. ഇരുവരില്‍ നിന്നുമായി 100 ശതമാനം ഓഹരിയും ലുലു ഗ്രൂപ്പ് വാങ്ങിയേക്കും.

പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *