ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം അറിഞ്ഞു; ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കികിടത്തി യുവതി ജീവനൊടുക്കി

ഭര്‍ത്താവിന്‍റെ അവിഹിത ബന്ധത്തിന്‍റെ പേരിലുള്ള തര്‍ക്കത്തില്‍ യുവതി ജീവനൊടുക്കി. കര്‍ണാടകയിലെ പരപ്പന അഗ്രഹാര സ്വദേശി 26 കാരിയായ സാനിക ഗൗഡയാണ് സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശരണിനെതിരെ യുവതിയുടെ കുടുംബം പരാതി നല്‍കി. ഭര്‍ത്താവിനെ വിഡിയോ കോള്‍ വിളിച്ചതിനു പിന്നാലെയാണ് സാനിക കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ഈ സമയം ഏഴുമാസം പ്രായമായ കുഞ്ഞ് കട്ടിലില്‍ ഉറങ്ങുകയായിരുന്നു.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നതിന്‍റെ പേരില്‍ ശരണും സാനികയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള ഓഡിയോ സന്ദേശം ശരണ്‍ സാനിയയ്ക്ക് അയച്ചു. പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മഡിവാളയില്‍ കട നടത്തുന്ന സനികയുടെ പിതാവ് എഴുന്നേറ്റപ്പോഴാണ് മുറിയില്‍ ജീവനൊടുക്കിയനിലയില്‍ സാനികയെ കണ്ടെത്തിയത്.

ചിക്കമഗളൂരു സ്വദേശിയായ ശരണുമായി ഒന്നര വർഷം മുന്‍പാണ് സാനികയുടെ വിവാഹം നടന്നത്. പ്രസവ ശേഷമുള്ള ശുശ്രൂഷയ്ക്കായാണ് സാനിക സ്വന്തം വീട്ടിലെത്തിയത്. ക്യാബ് ഡ്രൈവറാണ് ശരണ്‍. ഇയാളുടെ അവിഹിത ബന്ധത്തെ പറ്റി സാനിക മാസങ്ങൾക്ക് മുന്‍പ് അറിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ സ്ത്രീയെ ഇനി കാണരുതെന്ന് ശരണിന് മുന്നറിയിപ്പ് നൽകി. എന്നാല്‍ യുവതിയുമായുള്ള ശബ്ദസന്ദേശം ശരണ്‍ സാനികയുമായി പങ്കുവച്ചു. ഇതിനു പിന്നാലെയാണ്പുതിയ തർക്കമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *